സ്നേഹത്തിന്റെയും , സൌഹൃദത്തിന്റെയും ,വിരഹത്തിന്റെയും, നഷ്ടബോധത്തിന്റെയും,തീവ്രമായ പ്രണയത്തിന്റെയും മുരളീഗാനം.....!

Tuesday 18 June 2013

പ്രിയതമ

പ്രിയതമ ഹൃദയമുരുകി കേഴുന്നു 
എന്‍സഖി വിരഹം നിറയും നിന്‍പ്രണയകാവ്യങ്ങളില്‍ 
സ്നേഹസാഗരത്തില്‍ നീന്തുവാനല്ലാതെ 
വേര്‍പെട്ടുപോകനറിയില്ല ഓമലേ 
നിന്നിലെകത്തും പ്രകാശത്തിന്‍ നാമ്പുകള്‍ 
ഇന്നെനിക്കേകും ജീവാമൃതമെന്നപോല്‍ 
നീലവാനില്‍ നിറച്ചാര്‍ത്തിലമരുന്ന 
വെണ്‍മേഘങ്ങള്‍തന്‍ നിത്യതയെന്നപോല്‍ 
ആവില്ല നിന്‍സ്നേഹം വാഴ്ത്തുവാനിന്നെനിക്കാ- 
വോളം നുകരുവാനായതില്ല 
ആര്‍ദ്രമാം ഹൃത്തില്‍ പിടക്കുന്ന പ്രാണനില്‍ 
അമൃതായിനിറയുന്നൊരളവറ്റ സ്നേഹം 
അറിയുന്നു ഞാന്‍ പ്രിയേ അകലങ്ങളില്‍നിന്നും 
അണയുന്ന നിന്‍സ്നേഹഗന്ധമിന്നും 
പിരിയുമ്പഴേതോ തളിര്‍ച്ചില്ലയില്‍നിന്നും
പിഴുതെറിയുന്നോരിതള്‍ കണക്കെ.. 


No comments:

Post a Comment